ഇന്‍സ്പെക്ഷന്‍

4/10/2010 07:56:00 AM


ആദ്യം അവര്‍ രണ്ടു പേരായിരുന്നു
ആദ്യത്തെ ഇന്‍സ്പെക്ഷന്‍ ...
വിറ്റു തീരാതെ വന്ന ആ ഐറ്റം നിന്ന് വിറച്ചു
വല്യ കുഴപ്പങ്ങളൊന്നും ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞില്ല
പിന്നെയും നലോരുപാട് കടന്നു പോയി..
ദേ വീണ്ടുമൊരു ഇന്‍സ്പെക്ഷന്‍,
അന്നവര്‍ ഏഴു പേരായിരുന്നു..
ശ്വാസം വിടാതെ ഐറ്റം പേടിച്ചു നിന്നു...
ഒരു ഉണ്ടക്കണ്ണന്‍ കണ്ണടക്കാരന്‍ അടി മുതല്‍ മുടി വരെ ഒന്ന് നോക്കി...
പിന്നെ മെലിഞ്ഞു വെളുത്ത്‌ കൊലുന്നനെ ഒരു പെണ്ണ്
ഏതാണ്ടൊക്കെയോ ചോദിച്ചു...
ഐറ്റം വെള്ളമിറക്കാതെ ഉത്തരം നല്‍കി..
പിന്നീട് മൂത്താശാന്റെ ഊഴമായിരുന്നു ...ടേംസ് ആന്‍ഡ്‌ കണ്ടിഷന്‍സ്
കുറെയധികം കാറിത്തുപ്പി
എല്ലാം കഴിഞ്ഞു വാരി വലിച്ചു തിന്നു അവര്‍ മടങ്ങി....
പിന്നെയും നാളുകള്‍ കടന്നു പോയി
ആഴ്ചകള്‍ക്ക് ശേഷം ...
മൂത്തശാന്‍ വീണ്ടുമൊരു ഇന്‍സ്പെക്ഷന്‍ പ്ലാന്‍ ചെയ്തു
അങ്ങിനെ ഒരു സണ്‍‌ഡേ അവരെത്തി.!
അന്നവര്‍ രണ്ടു പേരായിരുന്നു..
മൂത്തശാനും ആശാന്റെ ആശാത്തിയും ...!
ആശാത്തി തന്റെ പൂച്ചക്കന്ന്നുരുട്ടി അലസ മട്ടില്‍
എന്തൊക്കെയോ വായിട്ടലച്ചു ,
ആശാനോപ്പം നിന്നു..
ഐറ്റം ഭയ ഭക്തി ബഹുമാനത്തില്‍ നിന്നുരുകി..
ആ ദര്‍ശന കര്‍മം അവിടെ അവസാനിച്ചു...
ശേഷം അനിര്‍വചനീയം.....!!!!!!!!!!!!!!!!!!!!

3 Response to "ഇന്‍സ്പെക്ഷന്‍"

naduism Says:

:) നല്ല സുന്ദരമായ കവിത.!! ഇത് പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്തൂടെ??

Faizal Bin Mohammed™ Says:

വളരെ നന്നായിട്ടുണ്ട്.... കഴിവുകള്‍ മറച്ചു വെക്കരുത്... അത് കുടത്തിനകാതെ വിളക്ക് പോലെ ആര്‍ക്കും ഉപയോഗപ്പെടാതെ പോവും... വെളിച്ചമുന്ടെങ്കില്‍ സൂര്യനാവാന്‍ ശ്രമിക്കുക... അതിന്നാവുന്നില്ലെങ്കില്‍ ഒരു മെഴുകു തിരിയെന്കിലുമാവുക...

anez champad Says:

വളരെ നന്നായിട്ടുണ്ട്. ഫൈസലിന്റെ അഭിപ്രായം തന്നെയാണ് എനിക്കും പറയാനുള്ളത്. കഴിവുകള്‍. അതെല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ഉള്ളവര്‍ അത് മറച്ചു വെക്കുന്നതാണ് തന്നോടും സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം. എഴുതുക. ഇനിയുമൊരുപാട്. നല്ല ഭാവി നേരുന്നു..

Post a Comment