യാത്രയയപ്പ്

4/25/2010 02:04:00 AM


ഇനിയും നിന്നോര്‍മ്മ തന്‍ മരുപ്പച്ചയില്‍
എന്നുമെന്നും അലയാം ഞാന്‍
തെല്ലിട നിന്നെന്‍ കണ്‍ പീലിയിലെ നീര്‍ തുള്ളി
നീ തുടയ്ക്കുമെങ്കില്‍...
ജീവിതത്തിന്‍ അനന്ദമാം യാത്രയില്‍ ...
നിന്‍ രഥമാവാം ഞാന്‍
നീ തന്നെ തേര് തെളിക്കുമെങ്കില്‍ ...
ഒരു വേള നിന്‍ കണ്‍ നിറഞ്ഞെന്നാല്‍
എന്‍ മടിത്തട്ടില്‍ നിനക്കായ്‌ മെത്ത വിരിക്കാം ഞാന്‍
ഊട്ടി നിന്നെ ഉറക്കാം ഞാന്‍
ഉയരങ്ങള്‍ താണ്ടി നീ വന്നിടുമ്പോള്‍
മറവി തന്‍ മാറാല നിന്നെ മൂടുകില്ലെങ്കില്‍

അമ്മ

4/25/2010 01:53:00 AM




തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പോയ കറുത്ത ഇന്നോവ കാറിനെ അവള്‍ ഒന്ന് കൂടി നോക്കിപ്പോയി.... തെറ്റ് തന്റെ ഭാഗത്തുമുണ്ട് ...എന്നാലും അയാള്കൊന്നു ബ്രേക്ക്‌ ഇട്ടൂടെ ...? പറഞ്ഞ സമയത്ത് ഓഫീസിലെത്തിയില്ലെങ്കില്‍ ബോസ്സിന്റെ വായീന്ന് നല്ല തെറിവിളി കേക്കാം ...പിന്നെ ഒരു ഗുണമുള്ളത് വിളിക്കുന്ന തെറി മുഴുവന്‍ ഇംഗ്ലീഷില്‍ ആണെന്നുള്ളതാണ് ... കേട്ടാലും അറപ്പു തോന്നില്ല ...കേള്‍ക്കാന്‍ ഇഷ്ട്ടമുണ്ടായിട്ടോന്നുമല്ല പെട്ട് പോകുന്ന ചുറ്റുപാടില്‍ സംഭവിച്ചു പോകുന്നതാണ്...

ഓടിപിടിച്ചു ഓഫീസിലെത്തുമ്പോഴേക്കും സമയം എട്ടു മണി ....ചെന്ന പാടെ സ്ടുടിയോവിലേക്കു കയറി...ഫസ്റ്റ്‌ കാള്‍.....കിതപ്പോടെ അവള്‍ ഫോണെടുത്തു ...ഹലോ ആരാണ് ...എന്ത് ചെയ്യുന്നു... എവിടന്നാ വിളിക്കുന്നെ .... എല്ലാം കൂടി ഒറ്റ ശ്വാസത്തില്‍ ചോദിച്ചു നെറ്റി തുടച്ചു ...."മോളെ ഞാന്‍ മോനച്ചന്‍ ദുബായീന്ന് വിളിക്കുവാ... " ഇടറിയ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു ... "എന്തൊക്കെയുണ്ട് അങ്കിളേ ദുബായില്‍ വിശേഷം ...."ശബ്ദം മുറിഞ്ഞു പോകാതിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... "എനിക്കമ്മയില്ല ....എന്നാല്‍ അമ്മയെ പോലെ കരുതിയ സ്ത്രീ ഇന്നലെ ഒരാകസിടെന്റില്‍ മരിച്ചു....ദുബായിലെ ചൂടിലേക്ക് വന്നിറങ്ങിയ ദിവസങ്ങളിലെന്നോ ജോലി തേടി ദാഹിച്ചു വലഞ്ഞ എനിക്ക് വെള്ളം തന്ന ആ അമ്മ.... "...അവള്‍ക്കു എന്ത് പറയണമെന്ന് മനസിലായില്ല അയാള്‍ പിന്നെയും പറഞ്ഞു തുടങ്ങി ...."എന്നെ പോലെ ഒരു പ്രവാസി ആയിരുന്നു അവരും ....മക്കള്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ചു ചിലവിനു കൊടുക്കതയപ്പോ ജീവിക്കാന്‍ വേണ്ടി ആരുടെയോ കാലു പിടിച്ചു ഇറങ്ങി പുരപ്പെട്ടതാന്നവര്‍ ... പിന്നെ പല സ്ഥലത്ത് വച്ചും ഞാനവരെ കാണുമായിരുന്നു ...റോഡില്‍.... മാര്‍കറ്റില്‍.... അങ്ങനെ പല സ്ഥലത്തും... എനിക്കവരംമയയിരുന്നു ....""മോളെ ഇന്നലെ എന്റെ തൊട്ടടുത്ത്‌ വച്ചാ ആ അമ്മ .....ദൈവത്തിനോട് പോലും ദേഷ്യം തോന്ന്ന്നു ...."."ഇന്നല്ലെങ്കില്‍ നാളെ ഞാനും അങ്കിളും എല്ലാരും മരിക്കും അങ്കിളേ ....നമുക്ക് പ്രരതിക്കനെ കഴിയൂ...ആ അമ്മ്മയ്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം... ". "എനിക്ക് ......."അമ്മേ നീ ഒന്ന് കൂടി പിറന്ന്നീടമ്മേ......" എന്ന പാട്ട് വച്ച് തരണം.... "....അയാള്‍ വീണ്ടും പറഞ്ഞു...ലൈന്‍ ദിസ്കനെക്റ്റ് ആയി.....അവള്‍ പാട്ട് പ്ലേ ചെയ്തു .......

"അമ്മേ നീ ഒന്ന് കൂടി പിറന്നെടംമേ....എന്നിലുള്ള ദുഖമെല്ലാം ചോല്ലമംമേ ......"പാട്ട് തുടങ്ങി..... അവള്‍ ഓര്‍മയുടെ പാതാലകിനട്ടിലെക്കെരിയപ്പെട്ടു നിമിഷ നേരത്തേയ്ക്ക് ... 

ഒറ്റപ്പാലത്തെ ആ കൊച്ചു വീടിലവലെത്തി ...താനും ഏട്ടനും അമ്മയും പിന്നെ അച്ഛനും ഒരുമിച്ചു താമസിച്ച ആ സ്വര്‍ഗം... തനന്നു നാലാം ക്ലാസ്സില്‍ പഠിക്കുവാണ്...ഒന്‍പതു വയസ്സ് പ്രായം ....പതിവ് പോലെ സ്കൂളീന്ന് വരുന്ന വഴിക്ക് എട്ടനുമായി തല്ലു പിടിച്ചു തനോടയക്കാന് വന്നത്... വീടിലെതുന്നടിനു തൊട്ടു മുമ്പായി ഒരു ചെറിയ തോടുണ്ട് ....നിറയെ പരല്‍ മീനുകലുണ്ട് ആ തോട്ടില്‍... തനിക്കന്നു മീനൂത്ടല്‍ വലിയ ഹരമായിരുന്നു ....അന്നും മിക്കപോഴത്തെയും പോലെ കയ്യിലുണ്ടായിരുന്ന ടവ്വല്‍ വെള്ളത്തിലിട്ടു മീനൂറ്ടന്‍ തുടങ്ങി ...ഒന്നോ രണ്ടോ മീനിനെ കിട്ടിയിട്ടുണ്ടാവണം ...ചേമ്പിന്‍ കുമ്പിളില്‍ വെള്ളം നിറച്ചു മീനിനെ അതിലിട്ട് അമ്മയെ വിളിച്ചു കൊണ്ട് വീട്ടിലേക്കു കയരിചെല്ലുംബോള്‍ അകത്തും കൊലായിലുമൊക്കെ ആള്‍ക്കാര്‍ വട്ടം കൂടി നില്‍ക്കുന്നു ....അച്ചനുമുണ്ട് ഒരു മൂലയ്ക്ക്....അമ്മയെയും ഏട്ടനേയും എവിടെയും കണ്ടില്ല... പതുക്കെ അകത്തേയ്ക്ക് ചെന്നപ്പോ നിലത്തു വെള്ള പുതച്ചു കിടക്കുന്നുണ്ട് അമ്മ...കണ്ടപ്പോ ദേഷ്യമാണ് തോന്നിയത് ...പുറത്തു ഇത്രേം ആള്‍ക്കാര്‍ വന്നു നില്പുണ്ട് ....തനിക്കനെങ്കില്‍ വിശന്നിട്ടു കുടല് കത്തുന്നു... അതൊന്നും അന്വേഷിക്കാതെ പുതച്ചു കിടക്കുവാ... പോയി വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോ തന്നെ ആരോ കൂടിക്കൊണ്ടു പോയി ....ചിറ്റമ്മ ആയിരുന്നെന്നു തോന്നുന്നു ...എല്ലാം തീര്‍ന്നു മൂന്ന് നാല് ദിവസം കഴിഞ്ഞു ഏട്ടന്‍ പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ തനിക്കു മനസിലായത്... ബ്രെയിന്‍ ട്യുമാര്‍ ആയിരുന്നത്രെ ....ആന്നത് എന്താനെന്നരിയില്ലായിരുന്നു...

പിന്നെയും ഒന്ന് രണ്ടു വര്ഷം വലിയ കുഴപ്പങ്ങലോന്നുമുണ്ടയില്ല... ആയിടയ്ക്കാണ് അച്ഛന്‍ ആന്റിയമ്മയെ കല്യാണം കഴിച്ചു കൊണ്ട് വരുന്നത്... ഏട്ടനുമായി അവരെന്നും വഴക്കായിരുന്നു ....താനതിലോന്നും ഇടപെടാരുണ്ടായിരുന്നില്ല.... ഏട്ടന്‍ അത് കഴിഞ്ഞു കൂടുതലൊന്നും പടിചിച്ചില്ല ...ഒരു ജോലി തേടി ബംഗ്ലൂരിലേക്ക് പോയി.... അപ്പോഴേക്കും വീട്ടിലെ സ്തിഥി വളരെ മോശമായി വന്നു ....തന്‍ കൊച്ചു മോനുമായി കളിക്കുന്നത് ആന്റിയംമ്ക്ക് ഇഷ്ടമല്ലായിരുന്നു ....ഒരു ദിവസം അവന്‍ കളിചോണ്ടിരിക്കുമ്പോ തെന്നി വീണതിനു തന്‍ തള്ളി വിട്ടതാണെന്ന് അവര്‍ അച്ഛനോട് പറഞ്ഞു ...അന്നാദ്യമായി അച്ഛന്റെ കൈ വെള്ളയുടെ ചൂട് താനറിഞ്ഞു ...പിന്നീട് അതൊരു നിത്യ സംഭവമായി ...തൊട്ടതിനും പിടിച്ചതിനുമൊക്കെ അച്ഛനും വഴക്ക് പറയാന്‍ തുടങ്ങി... തീരെ സഹികെട്ടപ്പോ ഏട്ടന്റെ കൂടെ തനുമിവിടെയെത്തി....ഈ ബംഗ്ലൂര്‍ നഗരത്തില്‍ ...ശബ്ദ മുഖരിതമായ ഈ നഗരത്തെ ആദ്യമൊക്കെ പേടിയായിരുന്നു ...പിന്നീട് അതൊരു ശീലമായി...കഴിഞ്ഞ മാസമാണ് ഈ ജോലി കിട്ടിയത് ... അത്യാവശ്യം കേള്‍വിക്കാറുള്ള എഫ് ഫം സ്ടഷനിലെ റേഡിയോ ജോക്കി ആയിട്ട്... മനസ്സ് വിങ്ങി പൊട്ടുമ്പോഴും നാടുകാരെ ചിരിപ്പിക്കാന്‍ ശ്രമിച്ചപ്പോ പരാജയപ്പെട്ടില്ല.... 

ടര്‍ണീം ... ടര്‍ണീം.... ടര്‍ണീം....കിതപ്പോടെ അവള്‍ ഫോണെടുത്തു ..."ഹലോ എഫ് എം സ്റ്റേഷന്‍....ആരാണ് .... "മറു തലയ്ക്കല്‍ ശബ്ദമോന്നുമില്ല .....കട്ടായെന്നു തോനുന്നു നാശം അവള്‍ ഫോണ് വച്ചു ....ഒരു പതിനഞ്ചു വയസുകാരിയുടെ പെടപാടില്‍ ശ്രധിക്കുക്കയായിരുന്ന സൌണ്ട് എന്‍ജിനീയര്‍ തെല്ലൊന്നു ജഗ്രതയിലായി....എന്തുകൊണ്ടാവും ഫോണ് കട്ടായത് ....അയാള്‍ വീണ്ടും ജോലിയിക്ക് ഊര്‍ന്നു വീണു ....

ഇന്‍സ്പെക്ഷന്‍

4/10/2010 07:56:00 AM


ആദ്യം അവര്‍ രണ്ടു പേരായിരുന്നു
ആദ്യത്തെ ഇന്‍സ്പെക്ഷന്‍ ...
വിറ്റു തീരാതെ വന്ന ആ ഐറ്റം നിന്ന് വിറച്ചു
വല്യ കുഴപ്പങ്ങളൊന്നും ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞില്ല
പിന്നെയും നലോരുപാട് കടന്നു പോയി..
ദേ വീണ്ടുമൊരു ഇന്‍സ്പെക്ഷന്‍,
അന്നവര്‍ ഏഴു പേരായിരുന്നു..
ശ്വാസം വിടാതെ ഐറ്റം പേടിച്ചു നിന്നു...
ഒരു ഉണ്ടക്കണ്ണന്‍ കണ്ണടക്കാരന്‍ അടി മുതല്‍ മുടി വരെ ഒന്ന് നോക്കി...
പിന്നെ മെലിഞ്ഞു വെളുത്ത്‌ കൊലുന്നനെ ഒരു പെണ്ണ്
ഏതാണ്ടൊക്കെയോ ചോദിച്ചു...
ഐറ്റം വെള്ളമിറക്കാതെ ഉത്തരം നല്‍കി..
പിന്നീട് മൂത്താശാന്റെ ഊഴമായിരുന്നു ...ടേംസ് ആന്‍ഡ്‌ കണ്ടിഷന്‍സ്
കുറെയധികം കാറിത്തുപ്പി
എല്ലാം കഴിഞ്ഞു വാരി വലിച്ചു തിന്നു അവര്‍ മടങ്ങി....
പിന്നെയും നാളുകള്‍ കടന്നു പോയി
ആഴ്ചകള്‍ക്ക് ശേഷം ...
മൂത്തശാന്‍ വീണ്ടുമൊരു ഇന്‍സ്പെക്ഷന്‍ പ്ലാന്‍ ചെയ്തു
അങ്ങിനെ ഒരു സണ്‍‌ഡേ അവരെത്തി.!
അന്നവര്‍ രണ്ടു പേരായിരുന്നു..
മൂത്തശാനും ആശാന്റെ ആശാത്തിയും ...!
ആശാത്തി തന്റെ പൂച്ചക്കന്ന്നുരുട്ടി അലസ മട്ടില്‍
എന്തൊക്കെയോ വായിട്ടലച്ചു ,
ആശാനോപ്പം നിന്നു..
ഐറ്റം ഭയ ഭക്തി ബഹുമാനത്തില്‍ നിന്നുരുകി..
ആ ദര്‍ശന കര്‍മം അവിടെ അവസാനിച്ചു...
ശേഷം അനിര്‍വചനീയം.....!!!!!!!!!!!!!!!!!!!!

നീ ഒളിപ്പിച്ചത്

4/10/2010 07:00:00 AM


നിന്‍ മൗനത്തില്‍  ഞാനറിഞ്ഞില്ല
അണപ്പല്ല് ഞെരിച്ചു നീ ഉള്ളിലമാര്‍ത്തിയ രോഷം
അതോ വെറുപ്പയിരുന്നോ...?
വിഡ്ഢി വേഷം കെട്ടിയ കോമരം ഞാന്‍
പിന്നെയും എന്തൊക്കെയോ പുലമ്പി.....
വാശിയോടെ  നീ കവര്‍ന്ന മനസിനിടം
ഉണ്ടായിരുന്നെങ്കില്‍ എത്ര കിനവുകള്‍ക്കിടമാകമായിരുന്നു
പഴകിയ മൗസ് പാട് പോലിന്നെന്‍ മനം
ആടി തിമിര്‍ക്കാന്‍ കൊതിച്ചാലും
മനസ്  ചെന്നെത്തുന്നത് ഒടുക്കം ദുഖത്തിന്‍  നിലയില്ല കയത്തിലവും
എന്നണിനിയൊരു മോചനം
എന്നണിനിയൊരു തിരിച്ചു  പോക്ക്
കൊതിക്കുന്നെന്‍ മനം ഒന്നുമറിയാതെ -
വീണോന്നു മയങ്ങാന്‍
വേട്ടയാടപ്പെട്ട മനസ്സില്‍ മുറിവുകളിനിയും ബാക്കി
ശവം തീനി കൊത്തിവലിച്ച മൃത ശരീരം പോലെ

ഏപ്രില്‍ ഒരോര്‍മ

4/09/2010 08:07:00 AM

വിധി തന്‍ വ്യാളിയുടെ കൈ പിടിയിലോതുങ്ങി
നോവുന്ന ആത്മാവും   തുളുംബിയ മിഴികളും സാക്ഷിയാക്കി
ഞാന്‍ പറയട്ടെ എന്നെ നീ കൊന്നുവെന്നു
സങ്കല്പ സൗധങ്ങള്‍ ഒന്നായ്
തകര്‍ന്നു വീണെന്‍ വഴികളടഞ്ഞു പോയ്‌
ആര്‍ത്തലച്ചു വന്നൊരു പേമാരി പോലെ നീ...
പൊടുന്നനെ കൊട്ടും  കൊളുമടങ്ങി  ...,അന്ധകാരം-
സകലതും  ശൂന്യം ...എന്‍ വഴികളും....
അല്ലാഹ്  ,നിന്‍ കൈത്തിരി നാളത്തില്‍
എങ്ങു നിന്നെന്നറിയാതെ  ഞാന്‍ നീങ്ങുന്നു
എങ്ങോട്റെന്നുമാരിയില്ലെനിക്ക്     
ഒന്നറിയാം, നിന്നില്‍ ഞാന്‍ സുരക്ഷിതയാണെന്നും ....
വഴികള്‍ എനിക്കായ് നീ  തുറക്കുമെന്നും